Showing posts with label Neeyethra Dhanya Movie Song. Show all posts
Showing posts with label Neeyethra Dhanya Movie Song. Show all posts

Arikil neeyundaayirunnenkil Lyrics - Neeyethra Dhanya Malayalam Movie Songs Lyrics

Arikil neeyundaayirunnenkil...

Arikil neeyundaayirunnenkil ennu njaan
Oru maathra veruthe ninachu poyi
Oru maathra veruthe ninachu poyi

Arikil neeyundaayirunnenkil...)
Raathri mazha peythu thornna neram
Kulir kaatililacharthulanja neram
Ititu veezhum neer thulli than sangeetham
Hrithanthikalil padarna neram
Kaatharayaayoru pakshiyen jaalaka
Vaathilin chaare chilacha neram
Vaathilin chaare chilacha neram
Oru maathra veruthe ninachu poyi

Arikil neeyundaayirunnenkil...)

Mutathu njan natta chambaka thaiyyile
Aadhyathe mottu virinja naalil
Snigdhamaam aarudeyo mudi chaarthilen
Mugdha sankalpam thalodi nilkke
Etho puraathana prema kadhayile
Geethikal ennil chirakadikke
Geethikal ennil chirakadikke
Oru maathra veruthe ninachupoyiArikil neeyundaayirunnenkil...)

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍


അരികില്‍ നീയുണ്ടായിരുന്നെങ്കില്‍.......
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി,
ഒരു മാത്ര വെറുതേ നിനച്ചുപോയി.

രാത്രിമഴ പെയ്‌തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരെ ചിലച്ച നേരം
വാതിലിന്‍ ചാരെ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയീ
അരികില്‍ നീ.......
മുറ്റത്തു ഞാന്‍ നട്ട ചെമ്പക തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്‌നിഗ്‌ത്തമാം ആരുടെയോ മുടി ചാര്‍ത്തിലെന്‍
മുഗ്‌ധ സങ്കല്‌പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികള്‍ എന്നില്‍ ചിറകടിക്കെ
ഗീതികള്‍ എന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചുപോയി

അരികില്‍ നീ.......