ചെറു ചില്ലയില്‍ പകല്‍ അന്തിയില്‍
ഒരുപോലെ വന്നെത്തി നാം
ഇരുമെയ്യുമായി ഒരു ജീവനായി ഇനി പോയിടാം
ഇനി നിന്നിലും എന്നിലും തങ്ങിടുമങ്ങനെ എന്നുമീ സൗഹൃദം
ഇത് മണ്ണിനീ വിണ്ണിനോടുള്ള ബന്ധനം
പിരിയില്ല നാം അകലില്ല നാം
പല പാതയിലിനി നാളെ
അറിയുന്നു നാം തുടരുന്നു നാം
ഒരു പുതുവഴി സഞ്ചാരം
കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു
ചങ്ങാതീ... യെഅഹ്.. യെഅഹ്.. ചങ്ങാതീ ..
ചങ്ങാതീ.. യെഅഹ് ചങ്ങാതീ...
ചെറു ചില്ലയില്‍ പകല്‍ അന്തിയില്‍
ഒരുപോലെ വന്നെത്തി നാം
ഇരുമെയ്യുമായി ഒരു ജീവനായി ഇനി പോയിടാം
പലതാം പലതാം നേരുകളെ
ഒരുമിച്ചണിയാം നൂലിഴയില്‍
ചേരുന്നു നമ്മളും ..
പറയാം കഥകള്‍ നോവുകളായി
കരളില്‍ എരിതീ നീറുകിലും
തോരാതെ പെയ്തീടണം...
ഇരു കരവും കോര്‍ത്തിടാം അണി ചേര്‍ന്നിടാം
ഇനി നേരിടാം നേരോടെ
കൊതി കൊള്ളുമീപുഴ നീന്തിടാം
മറുതീരം കാണാം...
കനിവോടെ കാലം നമ്മെ ഒന്നായി മാറ്റുന്നു
ചങ്ങാതീ ..ചങ്ങാതീ
ചങ്ങാതീ ..ചങ്ങാതീ