Showing posts with label 2 State. Show all posts
Showing posts with label 2 State. Show all posts

Vaanavillo (വാനവില്ലോ) പന്തലിട്ടേമഞ്ഞാടിക്കുന്നും മാമ്പുള്ളിത്തോടും Malayalam song Lyrics - 2 State Malayalam movie

 മഞ്ഞാടിക്കുന്നും മാമ്പുള്ളിത്തോടും

പയ്യാരം ചൊല്ലണ നേരം

ആരോ കാറ്റാടിപ്പാട്ടുകൾ പാടീ

ദൂരെ ചങ്കിലെ താളം കേട്ടേ

വാനവില്ലോ പന്തലിട്ടേ

മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ

ചെമ്പടയിൽ കൈത്താളമിട്ടേ

നറുചിരിതൂകണ മുതുമുത്തിക്കമ്മലിട്ടേ

വെള്ളിനിലാത്തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽ

കാറ്റിലാടി വീണവരേ കല്ലുവെച്ചതാരിവിടെ 

എങ്കിലുമിവിടിവൻ കച്ചകെട്ടി വന്നിറങ്ങി

കണ്ണെറിഞ്ഞുനിന്നവരോ നെഞ്ചകത്തിൽ 

ആരും കാണാമിന്നൽ കൊണ്ടെറിഞ്ഞേ

വാനവില്ലോ പന്തലിട്ടേ

മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ

വെറുതെ നിന്നാലും വെയിലിൻ നാളങ്ങൾ

പതിവായ് നെഞ്ചോരം കണിയായ് പൂക്കുന്നേ

മിഴികൾ മിണ്ടാതെ മറയുന്നെന്നാലും 

കനവിൻ കൂടാകെ കുളിരായ് നീയുണ്ടേ

കട്ടുറുമ്പുകൾ നിരനിരക്കണ 

നാട്ടുമുക്കിലെ പീടികത്തിണ്ണയിൽ

നേരം പോക്കിനു കെണിയൊരുക്കൽ

പതിവാണിവിടെ 

ഒരു കാലക്കേടിനു ഇടമൊരുക്കണ

വീമ്പടിച്ചൊരു പൂച്ചക്കുട്ടിക്ക്

പാട്ടിലാകുമെന്നോർത്തിതില്ലൊരു നാണക്കേടിതിലേ 

എങ്കിലുമെങ്കിലുമൊന്നാണെന്നിട നെഞ്ചിനകം നിറയെ 

തെങ്ങിലിളനീരിൻ ചേലാണെന്നിനി 

ആരോ മെല്ലെ  കാതിൽ മൂളിടുന്നേ

വാനവില്ലോ പന്തലിട്ടേ

മിഴിവാതിൽ പടിയോളം തൊങ്ങലിട്ടേ

ചെമ്പടയിൽ കൈത്താളമിട്ടേ

നറുചിരിതൂകണ മുതുമുത്തിക്കമ്മലിട്ടേ

വെള്ളിനിലാത്തുള്ളികളോ തെല്ലലിഞ്ഞു ആറ്റിറമ്പിൽ

കാറ്റിലാടി വീണവരേ കല്ലുവെച്ചതാരിവിടെ 

എങ്കിലുമിവിടിവൻ കച്ചകെട്ടി വന്നിറങ്ങി

കണ്ണെറിഞ്ഞുനിന്നവരോ നെഞ്ചകത്തിൽ 

ആരും കാണാമിന്നൽ കൊണ്ടെറിഞ്ഞേ

maanin mizhiyulla (മാനിൻ മിഴിയുള്ള) Malayalam song Lyrics - 2 State Malayalam movie

 മാനിൻ മിഴിയുള്ള നാണച്ചിരിയുള്ള

ലാവിന്നഴകിവളാരെന്നറിയില്ല

പാറി വന്നീവഴിയേ കണ്ണാടിനദിയരികെ 

മേഘച്ചെരുവിലെ മിന്നൽ വളച്ചു ഞാൻ

ഉള്ളിലൊരുക്കിയ തോണിയിറക്കീടും

മോഹിച്ച രാവിൻ ഓളത്തിലെങ്ങോ 

പാടി തുഴഞ്ഞീടും


നീയെന്നുയുരിലെ തീയൊന്നറിയില്ലേ

നേരം തിരയാതെ പെയ്തിടുകില്ലേ

കാടറിയാതെയും കാറ്ററിയാതെയും 

രാമഴ തേന്മഴയായ് 

വേനൽ‌പ്പുഴയുടെ തീരത്തിനി നമ്മൾ

തൂവൽ വിരിച്ചുറങ്ങാം

അരികിലായ് നീ അലസയായ് പെണ്ണേ

പെണ്ണേ...


നീയാവും താഴ്‌വാരം ഞാനേതോ വാർമേഘം 

മേലാകേ മൂടുന്നോ രാനേരം തീരോളം 

നിൻ മിഴിയെന്നൊരു വെൺ‌നദിയിൽ

മഞ്ഞല മിന്നുകയോ 

പൂവിതളായതിലിന്നിനിയെൻ

കാമന നീന്തുകയോ

ഹൃദയമന്ത്രമൊഴുകി മെല്ലെ

വരുമൊരു തിരയായ് 


നീയെന്നുയുരിലെ തീയൊന്നറിയില്ലേ

നേരം തിരയാതെ പെയ്തിടുകില്ലേ

കാടറിയാതെയും കാറ്ററിയാതെയും 

വേനൽ‌പ്പുഴയുടെ തീരത്തിനി നമ്മൾ

തൂവൽ വിരിച്ചുറങ്ങാം

അരികിലായ് നീ അലസയായ് പെണ്ണേ

പെണ്ണേ...