മാനിൻ മിഴിയുള്ള നാണച്ചിരിയുള്ള
ലാവിന്നഴകിവളാരെന്നറിയില്ല
പാറി വന്നീവഴിയേ കണ്ണാടിനദിയരികെ
മേഘച്ചെരുവിലെ മിന്നൽ വളച്ചു ഞാൻ
ഉള്ളിലൊരുക്കിയ തോണിയിറക്കീടും
മോഹിച്ച രാവിൻ ഓളത്തിലെങ്ങോ
പാടി തുഴഞ്ഞീടും
നീയെന്നുയുരിലെ തീയൊന്നറിയില്ലേ
നേരം തിരയാതെ പെയ്തിടുകില്ലേ
കാടറിയാതെയും കാറ്ററിയാതെയും
രാമഴ തേന്മഴയായ്
വേനൽപ്പുഴയുടെ തീരത്തിനി നമ്മൾ
തൂവൽ വിരിച്ചുറങ്ങാം
അരികിലായ് നീ അലസയായ് പെണ്ണേ
പെണ്ണേ...
നീയാവും താഴ്‌വാരം ഞാനേതോ വാർമേഘം
മേലാകേ മൂടുന്നോ രാനേരം തീരോളം
നിൻ മിഴിയെന്നൊരു വെൺനദിയിൽ
മഞ്ഞല മിന്നുകയോ
പൂവിതളായതിലിന്നിനിയെൻ
കാമന നീന്തുകയോ
ഹൃദയമന്ത്രമൊഴുകി മെല്ലെ
വരുമൊരു തിരയായ്
നീയെന്നുയുരിലെ തീയൊന്നറിയില്ലേ
നേരം തിരയാതെ പെയ്തിടുകില്ലേ
കാടറിയാതെയും കാറ്ററിയാതെയും
വേനൽപ്പുഴയുടെ തീരത്തിനി നമ്മൾ
തൂവൽ വിരിച്ചുറങ്ങാം
അരികിലായ് നീ അലസയായ് പെണ്ണേ
പെണ്ണേ...