നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ
എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ
നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ
എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ
നന്മ ചെയ്തു സഞ്ചരിച്ച പാദങ്ങൾ ഒന്നു ചുംബിച്ചീടട്ടെ
ജീവന്റെ നാഥനാം യേശുവേ എന്റെ തമ്പുരാനേ
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ
കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ
ആണിയേറ്റ ദിവ്യപാദം സ്നേഹമോടെ പുണർന്നിടട്ടെ
കൈകൾ നീട്ടി നിൻ തിരുമാറിൽ എന്നെ ചേർത്തിടണേ
ദൈവസ്നേഹം നിറച്ചീടേണേ അഭിഷേകങ്ങൾ ചൊരിഞ്ഞീടേണേ
ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ഉത്ഥാനം ചെയ്തവനേ ഞങ്ങൾ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനേ ഞങ്ങൾ ആരാധിക്കുന്നു
ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി
ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ
ഭയന്നിടേണ്ട എന്ന് മൊഴിഞ്ഞ വചനത്തിൻ അഭിഷേകാഗ്നി
ഹൃദയത്തിൽ ആഴമായി പതിയാൻ കൃപചൊരിയൂ
മനസ്സിൻ ഭാരം നീക്കിടേണേ ആത്മശക്തി നൽകിടേണേ
ഉത്ഥാനത്തിൻ അത്ഭുതശക്തി എന്നിൽ നിറയ്‌ക്കേണേ
നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ
എൻ കരങ്ങൾ തിരുപ്പാദേ ഞാൻ ഒന്ന് ചേർത്തുവയ്ക്കട്ടെ
നിൻ പാദം പുണർന്നു ഞാൻ ഒന്ന് ആരാധിക്കട്ടെ -