Chollunna nimisham mathavin chare | ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ

 ചൊല്ലുന്ന നിമിഷം മാതാവിൻ ചാരെ

ചെല്ലുന്നു ജപമാല വഴിയായി

കയ്യിലിരിക്കുന്ന ഉണ്ണി ഈശോയുടെ

ചാരെ ഈ ഞാനും ഇരിക്കും

എന്തു നല്ലമ്മ എന്നുടെ അമ്മ

എനിക്കും ഈശോക്കും ഒരേയമ്മ



മാലാഖ നിരതൻ സ്തുതി സാഗരത്തിൽ

എൻ സ്വരം അരുവിയായി ചേരും

നിരാശ വനിയിൽ പ്രത്യാശ പകരും

പനിനീർ പുഷ്പങ്ങൾ വിടരും

എന്തു നല്ലമ്മ എന്നുടെ അമ്മ

എനിക്കും ഈശോക്കും ഒരേയമ്മ



അകതാരിലേകും ആത്മ സുഗന്ധം

സ്നേഹത്തിൽ ഒന്നായ ബന്ധം

മാനവർക്കെന്നും മധ്യസ്ഥം ഏകി

സഹരക്ഷകയായി നിൽപു

എന്തു നല്ലമ്മ എന്നുടെ അമ്മ

എനിക്കും ഈശോക്കും ഒരേയമ്മ



Chollunna nimisham mathavin chare

Chellunnu japamala vazhiyayi

Kayyilirikkunna unni Eashoyude chare ee njanum irikkum

Enthu nallamma ennude amma

Enikkum Eashokkum oreyamma


Malakha nirathan sthuthi sagarathil en swaram aruviyayi cherum

Nairasha vaniyil prathyasha pakarum panineer pushpangal vidarum

Enthu nallamma ennude amma

Enikkum Eashokkum oramma


Akatharilekum aathma sugandham snehathil onnaya bandham

Manavarkennum madhyastham eki saharekshakayayi nilpu

Enthu nallamma ennude amma

Enikkum Eashokkum oramma