അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം
കനവുകളിൽ പരിചിതമാം മുഖമായ് സ്വരമായ് നീ നിന്നൂ
അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം
നെടുനാളായ് വരവേൽക്കും പ്രിയഭാവനയോ നിൻ രൂപം
മഴനൂലിൽ കുളിരാടി നെറുകിൽ തഴുകി നിൻ മൗനം
മദകരമാം പരിതാപമായ് മധുരിതമാം മുറിവായ് നീ
ഒരു വിസ്മൃതിയിൽ ഞാൻ നീറി - ഓ ദേവീ
അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം
മിഴിനീരിൽ മഴവില്ലിൻ നിറമായ് വിരിയും പ്രിയരാഗം
പുതുമഞ്ഞിൻ വിരി നീക്കും
വനപൗർണ്ണമിപോൽ അതിലോലം
തണുവരുളും കനലായി നീ
തിരഞൊറിയും കടലായി ഞാൻ
നെടുവീർപ്പുകളിൽ ചാഞ്ചാടി - നീ വാ
അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം
കനവുകളിൽ പരിചിതമാം മുഖമായ് സ്വരമായ് നീ നിന്നൂ
അഴകേ അരികേ വരിവണ്ടായ് ഞാൻ വരവായി
വെയിലിൽ പൊൻ വെയിലിൽ ചിറകിൽ മിന്നീ പ്രണയം