Akale Oru Tharakam (അകലെയൊരു താരകമായെന്നുയിരിന്നുയിരേ) Malayalam song Lyrics - 9 (Nine) Malayalam movie

 അകലെയൊരു താരകമായെന്നുയിരിന്നുയിരേ 

വരുമോ നീ 

അഴകിലൊരു പുഞ്ചിരിയേകി 

നിറവും പകലും നിറയൂ നീ 


ഏറെ ജന്മമായ് കാത്തിരുന്നപോൽ

എന്റെ പാതയിൽ വന്നതാണു നീ 

ജീവതാളമായ് മാറിയെങ്കിലും 

മാഞ്ഞതെന്തിനോ ഒരു നാളിൽ 


അകലെയൊരു താരകമായെന്നുയിരിന്നുയിരേ 

വരുമോ നീ 

അഴകിലൊരു പുഞ്ചിരിയേകി 

നിറവും പകലും നിറയൂ നീ 


കൊഴിയുകില്ല നമ്മളെന്നു നീ   

പലകുറിയും കാതിലോതിയേ 

അത് മറന്നുപോകയോ നീ 

അകലെയെൻ ഹൃദയമേ 

മുകിലുകളിൽ മാരിവില്ലുപോൽ 

ഞൊടിയിടയിൽ മാഞ്ഞുപോയി നീ 

മിഴിനിറയെ നിന്റെ ഓർമ്മയേരിയവേ 

എവിടെ നീ 


ഈ ജന്മമെന്തിനോ നീളുകയോ 

ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ 

നിൻ വിരഹമെന്നിലായ് നീറുകയോ

എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ  


ഏറെ ജന്മമായ് കാത്തിരുന്നപോൽ

എന്റെ പാതയിൽ വന്നതാണു നീ 

ജീവതാളമായ് മാറിയെങ്കിലും 

മാഞ്ഞതെന്തിനോ ഒരു നാളിൽ